Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Puttingal Case

Kollam

പു​റ്റിം​ഗ​ല്‍ കേ​സ്: ആ​ഴ്ച​യി​ല്‍ മൂ​ന്ന് ദി​വ​സം വി​സ്താ​രം ന​ട​ത്ത​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ല്ലം: പ​ര​വൂ​ര്‍ പു​റ്റിം​ഗ​ല്‍ ദേ​വീ​ക്ഷേ​ത്ര വെ​ടി​ക്കെ​ട്ട് സ്‌​ഫോ​ട​ന കേ​സി​ന്‍റെ വി​ചാ​ര​ണ വേ​ഗ​ത്തി​ലാ​ക്കാ​ന്‍ ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശം. വി​ചാ​ര​ണ തി​ങ്ക​ള്‍ മു​ത​ല്‍ വെ​ള്ളി വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ ആ​ഴ്ച​യി​ല്‍ മൂ​ന്ന് ദി​വ​സം വീ​തം പ്ര​ത്യേ​ക സി​റ്റിം​ഗ് ന​ട​ത്തി പൂ​ര്‍​ത്തി​യാ​ക്കാ​നാ​ണ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വാ​യി​രി​ക്കു​ന്ന​ത്.

കേ​സി​ലെ വി​ചാ​ര​ണ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ഇ​ന്ന​ലെ ചാ​ര്‍​ജി​ലെ 16-ാം സാ​ക്ഷി​യെ കോ​ട​തി​യി​ല്‍ 13-ാം സാ​ക്ഷി​യാ​യി വി​സ്ത​രി​ച്ചു. എ​ന്നാ​ല്‍, സ​മ​ന്‍​സ് ല​ഭി​ച്ചി​ട്ടും കോ​ട​തി​യി​ല്‍ ഹാ​ജ​രാ​കാ​തി​രു​ന്ന 15-ാം സാ​ക്ഷി​ക്കെ​തി​രെ കോ​ട​തി വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ചു.
സ്‌​ഫോ​ട​ന​ത്തി​ല്‍ സു​ഹൃ​ത്ത് മ​രി​ച്ച സം​ഭ​വം കേ​സി​ലെ 16-ാം സാ​ക്ഷി​യാ​യ മ​യ്യ​നാ​ട് ആ​യി​രം​തെ​ങ്ങ് സ്വ​ദേ​ശി പ്ര​കാ​ശ​ന്‍ കോ​ട​തി​യി​ല്‍ വി​ശ​ദീ​ക​രി​ച്ചു.

ക​മ്പം ന​ട​ന്ന ദി​വ​സം സു​ഹൃ​ത്തും അ​യ​ല്‍​ക്കാ​ര​നു​മാ​യ ജി​നു​വു​മാ​യി സ്‌​കൂ​ട്ട​റി​ലാ​ണ് വെ​ടി​ക്കെ​ട്ട് കാ​ണാ​ന്‍ പു​റ്റിം​ഗ​ലി​ല്‍ എ​ത്തി​യ​ത്. പു​ല​ര്‍​ച്ചെ മൂ​ന്നോ​ടെ മ​ട​ങ്ങു​ന്ന​തി​നി​ടെ പ​ര​വൂ​ര്‍ ജം​ഗ്ഷ​നി​ല്‍ വ​ച്ച് സ്‌​ഫോ​ട​ന​മു​ണ്ടാ​കു​ക​യും, ക​മ്പ​പ്പു​ര പൊ​ട്ടി​ത്തെ​റി​ച്ച് കോ​ണ്‍​ക്രീ​റ്റ് ചീ​ളു​ക​ള്‍ തെ​റി​ച്ച് വീ​ണ് ഇ​രു​വ​രു​ടെ​യും ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ല്‍​ക്കു​ക​യു​മാ​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആശുപത്രിയിലും കൊ​ല്ലം മെ​ഡി​സി​റ്റി​യി​ലും ചി​കി​ത്സ​യി​ലാ​യി​രു​ന്ന ജി​നു ഏ​പ്രി​ല്‍ 10ന് ​മ​ര​ണ​പ്പെ​ട്ടു. പ്ര​കാ​ശ​നും പ​രി​ക്കു​ക​ളോ​ടെ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

പു​റ്റിം​ഗ​ല്‍ കേ​സി​ന്‍റെ ചാ​ര്‍​ജു​ള്ള ജ​ഡ്ജി എം.​സി. ആ​ന്‍റണി മു​മ്പാ​കെ​യാ​ണ് ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശ​പ്ര​കാ​രം ആ​ഴ്ച​യി​ല്‍ മൂ​ന്ന് ദി​വ​സ​ത്തെ സി​റ്റിം​ഗ് ന​ട​ക്കു​ന്ന​ത്. ഇ​നി ആ​റി​ന് (17, 18 സാ​ക്ഷി​ക​ള്‍): പ​ത്ത​നാ​പു​രം പ​ട്ടാ​ഴി സ്വ​ദേ​ശി അ​ജ​യ​കു​മാ​റി​നെ അ​ന്നേ ദി​വ​സം വി​സ്ത​രി​ക്കും. ക​മ്പ​ക്കാ​രാ​യ സു​രേ​ന്ദ്ര​ന്‍, കൃ​ഷ്ണ​ന്‍​കു​ട്ടി എ​ന്നി​വ​ര്‍​ക്ക് വെ​ടി​ക്കു​റ്റി ന​ല്‍​കി​യി​രു​ന്നു​വെ​ന്ന കാ​ര്യം തെ​ളി​യി​ക്കാ​നാ​ണ് ഇ​യാ​ളെ സ​മ​ന്‍​സ് അ​യ​ച്ച് വ​രു​ത്തു​ന്ന​ത്.

കൂ​ടാ​തെ, വെ​ടി​ക്കെ​ട്ടി​നെ​തി​രെ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന് പ​രാ​തി ന​ല്‍​കി​യി​രു​ന്ന പ​ര​വൂ​ര്‍ കു​റു​മാ​ണ്ട​ല്‍ സ്വ​ദേ​ശി സു​ധീ​ഷി​നെ​യും അ​ന്നേ ദി​വ​സം വി​സ്ത​രി​ക്കും. ഏ​ഴി​ന് (19, 20 സാ​ക്ഷി​ക​ള്‍): ഇ​ട​വ കാ​പ്പി​ല്‍ സ്വ​ദേ​ശി​ക​ളാ​യ ബ്ര​ഹ്മാ​ന​ന്ദ​ന്‍, ബാ​ബു എ​ന്നി​വ​രെ വി​സ്ത​രി​ക്കു​ന്ന​തി​നാ​യി സ​മ​ന്‍​സ് ഉ​ത്ത​ര​വാ​യി​ട്ടു​ണ്ട്. 2016 ഏ​പ്രി​ലിലു​ണ്ടാ​യ ദു​ര​ന്ത​ത്തി​ല്‍ 110 പേ​ര്‍ മ​രി​ക്കു​ക​യും 656 പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തി​രു​ന്നു.

കേ​സി​ല്‍ ആ​കെ 59 പ്ര​തി​ക​ളു​ള്ള​തി​ല്‍ 16 പേ​ര്‍ മ​ര​ണ​പ്പെ​ട്ടു. ശേ​ഷി​ക്കു​ന്ന 43 പ്ര​തി​ക​ളി​ല്‍ 30-ാം പ്ര​തി​യാ​യ അ​ടൂ​ര്‍ ഏ​റ​ത്ത് സ്വ​ദേ​ശി അ​നു​രാ​ജി​നെ (അ​നു) പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യി പ്ര​ഖ്യാ​പി​ച്ച് വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ക​യാ​ണ്.

കേ​സി​ല്‍ പ്ര​തി​ഭാ​ഗ​ത്തി​നു​വേ​ണ്ടി അ​ഡ്വ​ക്കേറ്റു​മാ​രാ​യ ഓ​ച്ചി​റ എ. ​അ​നി​ല്‍​കു​മാ​ര്‍, ജി. ​മോ​ഹ​ന്‍ രാ​ജ്, എ​ല്‍. ലി​ന്‍റ​ന്‍, മ​രു​ത്ത​ടി എ​സ്. ന​വാ​സ്, ചി​റ​ക്ക​ര​ത്താ​ഴം സു​രേ​ഷ്‌​കു​മാ​ര്‍, ബി.​എ​ന്‍. ഹ​സ്‌​ക​ര്‍, മ​ങ്ങാ​ട് സി.​എ​സ്. സു​നി​ല്‍, എ​സ്. സി​ജു, ആ​ര്‍. ല​ത, ഉ​മ​യ​ന​ല്ലൂ​ര്‍ ബി. ​ദീ​പു എ​ന്നി​വ​രും, പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി സ്‌​പെ​ഷ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ അ​ഡ്വ. കെ.​പി. ജ​ബ്ബാ​ര്‍, അ​ഡ്വ. അ​മ്പി​ളി ജ​ബാ​ര്‍ എ​ന്നി​വ​രും ഹാ​ജ​രാ​യി.

Latest News

Corehub Up